മംഗള്‍‌യാന്‍ വീണ്ടും പടമയച്ചു, ഇത്തവണ അഗ്നിപര്‍വ്വതത്തിന്റെ ദൃശ്യം

Webdunia
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (16:25 IST)
ഇന്ത്യയുടെ അഭിമാന ഗ്രഹാന്തര ദൌത്യമായ മംഗള്‍‌യാന്‍ ഭൂമിയിലേക്കയച്ച മൂന്നാമത്തെ ചിത്രം കൂടി പുറത്തു വന്നു. ഏകദേശം അറുപതിനായിരം കിലോമീറ്റര്‍ മുകളില്‍ നിന്നെടുത്ത ചിത്രമാണ് ലഭിച്ചിരിക്കുന്നത്.

ചൊവ്വയിലെ രണ്ടാമത്തെ വലിയ അഗ്‌നി പര്‍വത പ്രദേശമായ എലിസിയം ആണ് ചിത്രത്തിന്റെ തെക്ക് ഭാഗത്ത് ഇരുണ്ട നിറത്തില്‍ കാണുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

കുറഞ്ഞ ചെലവില്‍ ഇന്ത്യ വിക്ഷേപിച്ച മംഗാള്‍യാന്‍ പത്ത് മാസത്തെ യാത്രയ്‌ക്കൊടുവില്‍ സെപ്റ്റംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. അതോടെ ഇന്ത്യ അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപകരുടെ പ്രത്യേക ക്ലബ്ബില്‍ അംഗത്വം നേടി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.