സ്ത്രീ - പുരുഷ അസമത്വം ഇല്ലാതാക്കിയാൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ പുരുഷൻമാരുടെ അതിക്രമങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്ന് കേന്ദ്ര വനിതാ ശിശു-ക്ഷേമ മന്ത്രി മേനകാ ഗാന്ധി. സമൂഹത്തില്‍ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ പുരുഷൻമാരാണെന്നും അവര്‍ പറഞ്ഞു.
പെണ്‍കുട്ടികളെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് ജെൻഡർ ചാംപ്യൻസ് എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കരും നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തെ വിദ്യഭ്യാസ രീതികൾ കൂടുതൽ ലിംഗ സമത്വവും മൃഗങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്ന രീതിയിലുള്ളതുമാകണം. സൗദി നയതന്ത്രജ്ഞൻ രണ്ട് നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സംഭവം കേന്ദ്ര സർക്കാരിന്റെ കണ്ണു തുറപ്പിച്ചുവെന്നും ഫേസ്‌ബുക്കിലൂടെ നടന്ന ആശയവിനമയത്തില്‍ മേനകാ ഗാന്ധി പറഞ്ഞു.