കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. അനാഥാലയങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കും.
നിലവിലുള്ള അനാഥാലയങ്ങളുടെ സ്ഥിതി ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രത്യേകസംഘം പരിശോധിക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേനക ഗാന്ധി വാര്‍ത്താലേഖകരോട് പറഞ്ഞു.