ഭാര്യയുടെ വിയോഗത്തില്‍ ദുഃഖം സഹിക്കാതെ 60കാരന്‍ ഭാര്യയുടെ ചിതയില്‍ ചാടി ജീവനൊടുക്കി. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം. സിയാല്‍ ജോദി ഗ്രാമത്തിലെ നീലമണി സബാര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഇദ്ദേഹത്തിന്റെ ഭാര്യ റായ്ബറി(60) ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.
ചിതക്ക് തീകൊളുത്തിയ ശേഷം ഇവരുടെ നാലുമക്കളും കുളിക്കാന്‍ പോയപ്പോഴാണ് നീലമണി സബാര്‍ ചിതയില്‍ ചാടിയത്. ഉടന്‍ മരണം സംഭവിച്ചെന്നാണ് പൊലീസ് അറിയിച്ചത്.