മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഫെബ്രുവരി 2025 (18:21 IST)
mammootty
മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും ഭാര്യ സുദേഷ് ധന്‍കറും ചേര്‍ന്ന് മമ്മൂട്ടിയെയും ഭാര്യ സുല്‍ഫത്തിനെയും സ്വീകരിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് ഇരുവരും ഉപരാഷ്ട്രപതിയുടെ വസതിയില്‍ എത്തിയത്. ഉപരാഷ്ട്രപതിയെ മമ്മൂട്ടി ഷാള്‍ അണിയിച്ചു. ഭാര്യ സുല്‍ഫത്ത് ഉപഹാരം നല്‍കി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്.
 
ഈ മാസം 25 വരെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡല്‍ഹിയില്‍ നടക്കുക. വലിയ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചോക്കോ ബോബന്‍, രഞ്ജി പണിക്കര്‍, രാജീവ് മേനോന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. 
 
അതേസമയം ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ നാളെ ഡല്‍ഹിയിലെത്തും. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article