മോഷ്ടാവെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

Webdunia
ശനി, 26 ഡിസം‌ബര്‍ 2020 (15:57 IST)
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ഇന്നലെയാണ് സംഭവങ്ങളുടെ തുടക്കം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ആ‌ളുകൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. തുടർന്ന് പരിക്കേറ്റ രണ്ടുപേരെയും പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സുഹൃത്തായ അരവിന്ദ് ഇപ്പോളും ചികിത്സയിലാണ്. ആരോഗ്യനില തൃപ്‌തികരമെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. അതേസമയം ഇവർ ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article