രാജ്യത്തെ ഭവനരഹിതര്‍ക്ക് താത്കാലിക താമസസൌകര്യമൊരുക്കണമെന്ന് സുപ്രീംകോടതി

വ്യാഴം, 13 നവം‌ബര്‍ 2014 (16:16 IST)
രാജ്യത്തെ ഭവനരഹിതര്‍ക്ക് താത്കാലിക താമസ സൌകര്യമൊരുക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കണം. 
 
കേന്ദ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിനകം വിളിച്ച് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 
 
ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക