മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരുന്നു. ബിജെപിക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് എന്‍സിപി വ്യക്തമാക്കികഴിഞ്ഞു. ഇതിനിടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നിരീക്ഷകനായ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ക്കായി എത്തില്ലെന്ന് വ്യക്തമാക്കി. ദീപാവലിക്കു ശേഷമായിരിക്കും മുംബൈയിലെത്തുക.
മൂന്നു സീറ്റുകളുള്ള ബഹുജന്‍ വികാസ് അഖാരി പാര്‍ട്ടിയും ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശിവസേനയുടെ നിയമസഭ കക്ഷിയോഗവും ഇന്ന് ചേരുന്നുണ്ട്.
ബിജെപിയ്ക്ക് പിന്തുണ നല്‍കാനുള്ള എന്‍സിപി തീരുമാനത്തെ വിമര്‍ശിച്ച് മുഖപത്രമായ സാമ്‌ന മുഖപ്രസംഗമെഴുതി. അഴിമതി ആരോപണം നേരിടുന്ന നേതാക്കളെ രക്ഷിക്കാനാണ് എന്‍സിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്‍സിപിയുടെ അഴിമതിയെ കുറിച്ച് പറഞ്ഞ നേതാക്കള്‍ ഇപ്പോള്‍ അതെല്ലാം വിഴുങ്ങിയിരിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.