മഹാഭാരതവും രാമായണവും സങ്കൽപ്പ കഥകൾ, സ്കൂൾ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

അഭിറാം മനോഹർ
ചൊവ്വ, 13 ഫെബ്രുവരി 2024 (12:58 IST)
മഹാഭാരതത്തെയും രാമായണത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മംഗളുരുവിലെ സ്‌കൂളിലെ അധ്യാപികയെയാണ് വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച് ആര്‍ െ്രെപമറി സ്‌കൂളിലെ അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ഥികളെ പഠിപ്പിച്ചുവെന്നാണ് ആരോപണം.
 
 
2002ലെ ഗുജറാത്ത് കലാപവും ബില്‍ക്കീസ് ബാനു ബലാത്സംഗവും ചൂണ്ടികാണിച്ച് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയെന്നും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. സ്‌കൂളിന് 60 വര്‍ഷത്തെ ചരിത്രമുണ്ടെന്നും ഇത്തരത്തീലൊരു സംഭവം ഇതാദ്യമായാണെന്നും ഇത് സ്‌കൂളിന് മുകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും സ്‌കൂള്‍ അധികൃതരുടെ കത്തില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article