മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ 28സീറ്റുകളില്‍ 20ലും ബിജെപി വിജയിച്ചുകഴിഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ഒന്‍പതു സീറ്റുകള്‍ മതിയായിരുന്നു എന്നാല്‍ 11സീറ്റുകളില്‍ അധിക വിജയം നേടിയിരിക്കുകയാണ് ബിജെപി. ഉപതിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ തന്ത്രങ്ങള്‍ ഫലിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സിന്ധ്യയുടെ നേതൃത്വത്തില്‍ ഒപ്പമുണ്ടായിരുന്ന 25കോണ്‍ഗ്രസ് അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.