പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (15:14 IST)
രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 16 ശതമാനം കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് പ്രകൃതിവാതകം യൂണിറ്റിന് 4.24 ഡോളറായി വില കുറയും.
 
ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന വില നേരത്തെയുള്ള തീരുമാനപ്രകാരം ആറ് മാസം തുടരും. ഇതിനു മുമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് വില പുതുക്കി നിശ്ചയിച്ചത്. യുണിറ്റിന് 5.50 ഡോളറായിരുന്നു യുണിറ്റിന്റെ വില.
 
അതേസമയം, പ്രകൃതിവാതകത്തിന്റെ വിലയില്‍ വന്ന മാറ്റം ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വരുമാനത്തെ മോശമായി ബാധിക്കും. എന്നാല്‍ ഫാക്ട് ഉള്‍പ്പടെയുള്ള വള നിര്‍മ്മാണ കമ്പനികള്‍ക്ക്  വിലകുറയുന്നത് ഗുണകരമാകും.