അഞ്ച് കിലോയുടെ എല്‍പിജി സിലിണ്ടറിനും ഇനി സബ്സീഡി

Webdunia
ബുധന്‍, 10 ഡിസം‌ബര്‍ 2014 (11:32 IST)
രാജ്യത്ത് അഞ്ച് കിലോഗ്രാം വരുന്ന് ചെറിയ എല്‍പിജി സിലിണ്ടര്‍ സബ്സീഡി നിരക്കില്‍ വിതരണം ചെയ്യുന്നു. സബ്സീഡി നിരക്കായ 150 രൂപയ്ക്ക് ഒരുവര്‍ഷം 34 സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കും. വരുമാനവും ഉപഭോഗവും കുറഞ്ഞവര്‍ക്ക് സഹായകരമാകുന്നതിനായാണ് ഇത്തരമൊരു നീക്കം കേന്ദ്ര സര്‍ക്കാര്‍ എടുത്തത്.

നിലവില്‍ 14.5 കിലോഗ്രാമിന്റെ സിലിണ്ടര്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാന്‍ 400 രൂപയിലധികം ഉപഭോക്താവ് നല്‍കേണ്ടിവരുന്നുണ്ട്. എന്നാല്‍ ഉപയോഗം കുറഞ്ഞവര്‍ക്ക് 150 രൂപ നല്‍കി 5 കിലോഗ്രാമിന്റെ സിലിണ്ടര്‍ ഇനി വാങ്ങാം. നിലവില്‍ 14.5 കിലോഗ്രാമിന്റെ 12 സിലിണ്ടര്‍ സബ്‌സിഡിനിരക്കില്‍ വിതരണം ചെയ്യുന്നതിന് തുല്യമാണ് ഇത്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ചെറിയ സിലിണ്ടര്‍ സബ്‌സിഡി നിരക്കില്‍ പെട്രോള്‍ പമ്പുകളില്‍നിന്ന് വിതരണം ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യാതെ മുഴുവന്‍തുകയായ 350 രൂപ നല്‍കിയും സിലിണ്ടര്‍ വാങ്ങാവുന്നതാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.