വടക്കേ ഇന്ത്യയില്‍ ദുരഭിമാനക്കൊലപാതകള് പഴങ്കഥയല്ല. ഉത്തര്‍പ്രദേശിലെ ഫൈസബാദ് ജില്ലയിലെ റായ്പുര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
സര്വജീതാണ്(24) കാമുകിയുടെ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. റായ്പുര്‍ ഗ്രാമത്തിലാണ് സര്വജീതും പെണ്‍കുട്ടിയും താമസിച്ചിരുന്നത്. ഏറെ നാള് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം സര്‍വജീത് പെണ്‍കുട്ടിയെ കാണാനായി വീട്ടിലെത്തി.
എന്നാല്‍ വീടിനുള്ളില്‍ കയറിയ സര്‍വജീതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും വീടിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുന്നിലിട്ടായിരുന്നു ക്രൂരമര്‍ദ്ദനം നടത്തിയത്. നിനക്കുള്ള ശിക്ഷ മരണമെന്നാണ് വീട്ടുകാര്‍ സര്വജീതിനോട് പറഞ്ഞത്. പെണ്‍കുട്ടിയേയും വീട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ യുവാവ് കെട്ടിയിട്ട കയറില്‍ അവശനായി കിടക്കുന്ന കണ്ട സഹവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.