പാഠം ഒന്ന്; ഒരു ടീച്ചറിന്റെ പ്രണയം
വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള പ്രണയവും വഴിവിട്ട കേളികളുമൊക്കെ പാശ്ചാത്യ നാടുകളില്‍ നിന്ന് നിരന്തരം വന്നുകൊണ്ടിരിക്കെ ഇക്കാര്യത്തില്‍ ഇന്ത്യാക്കാരും ഒട്ടും മോശമല്ലെന്ന് തമിഴ്നാട്ടുകാര്‍ തെളിയിച്ചു. ഗുരു- ശിഷ്യ ബന്ധമൊക്കെ പുണ്യ, പാവനമാണെന്ന് കാഴ്ച്ചപ്പാടൊക്കെ നമ്മുടെ രാജ്യത്തും മാറിപ്പോയി, തമിഴ്നാട്ടിലെ പ്ലസ് ടു അധ്യാപിക തന്റെ ക്ലാസിലെ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിപ്പോയി എന്നാണ് പുതിയ വാര്‍ത്തകള്‍. ചെന്നൈയിലെ മുതലുഗപ്പട്ടിയിലാണ് സംഭവം. പാരലല്‍ കോളേജിലെ അധ്യാപികയും വിദ്യാര്‍ത്ഥിയും ആയിരുന്നു ഇവര്‍.
രണ്ട് പേരും കുറച്ച് നാളായി പ്രണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥിക്ക് 20 വയസും ടീച്ചറിന് 25 വയസുമാണ് പ്രായം. മകളെ കാണാനില്ലെന്ന് കാട്ടി അധ്യാപികയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ഥിയേയും കാണാനില്ലെന്ന് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ രണ്ട് പേരും പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു. മുതലുഗപ്പട്ടി ഗ്രാമവാസികള്‍ ശരിയ്ക്കും ഞെട്ടിയിരിയ്ക്കുകയാണ്. കാരണം. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 26 കാരിയായ അധ്യാപിക ഒളിച്ചോടിയത് 16 കാരനൊപ്പമായിരുന്നു.