ഇത് ഗുരുതര സാഹചര്യം; എട്ട് ആഴ്ച വരെ ലോക്ക്ഡൗണ്‍ വേണം

Webdunia
വ്യാഴം, 13 മെയ് 2021 (08:58 IST)
കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന ജില്ലകളില്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടേണ്ടിവരുമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ച്) തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 
 
'പത്ത് ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള ഇന്ത്യയിലെ എല്ലാ ജില്ലകളും സമ്പൂര്‍ണമായി അടച്ചിടണം. ഇവിടങ്ങളില്‍ എട്ട് ആഴ്ചവരെ ലോക്ക്ഡൗണ്‍ തുടരണം. എങ്കില്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂ. രാജ്യത്തെ 718 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തില്‍ അധികമാണ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലെ രോഗവ്യാപനം ഭീഷണിയാണ്. പത്ത് ശതമാനത്തില്‍ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തിലേക്ക് എത്തിയാല്‍ മാത്രം നിയന്ത്രണങ്ങള്‍ ഒഴിവാക്കാം. എന്നാല്‍, ആറ് ആഴ്ച കൊണ്ട് അങ്ങനെ സംഭവിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്,' ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article