കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി, തമിഴ്‌നാടും നീട്ടും; കേരളത്തിന്റെ തീരുമാനം ഉടന്‍

Webdunia
വ്യാഴം, 3 ജൂണ്‍ 2021 (18:00 IST)
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. 24 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  10 ശതമാനത്തിന് മുകളിലായ സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടും ലോക്ക്ഡൗണ്‍ നീട്ടിയേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാതെ ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടിയാല്‍ കേരളത്തിലും സമാനസ്ഥിതിക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിചാരിച്ച പോലെ കുറയാത്തത് തിരിച്ചടിയാണ്. തുടര്‍ച്ചയായി മൂന്നാം ദിവസവും കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണ്. പത്ത് ശതമാനത്തിലേക്ക് കുറയാതെ ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article