മതേതരത്വം സംബന്ധിച്ച് എ കെ ആന്റണിയുടെ വാക്കുകള്‍ ബി ജെ പിയെ കുറ്റവിമുക്തമാക്കുന്നതാണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. ബിജെപിയുടെ പുതിയ എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്വാനി.
കോണ്‍ഗ്രസ് മതേതരത്വത്തില്‍നിന്ന് അകലുന്നതായാണ് എ കെ ആന്റണിയുടെ വിലയിരുത്തല്‍. ബിജെപി ഇത് കുറേ നാളുകളായി ചൂണ്ടികാട്ടുന്നതാണ്. എന്നാല്‍ ബിജെപിയെ വര്‍ഗീയ ശക്തിയെന്ന് വിളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
ന്യൂനപക്ഷങ്ങള്‍ മോഡി സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്വാനി ചൂണ്ടിക്കാട്ടി.