ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് മറുപടിയായി ബിഎസ്പിയുടെ മുഴുവന്‍ കമ്മിറ്റികളും മായാവതി പിരിച്ചുവിട്ടു. നിയോജക മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മറ്റികളാണ് മായാവതി പിരിച്ചുവിട്ടത്. കമ്മിറ്റികള്‍ വൈകാതെ പുനഃസംഘടിപ്പിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തവണ സമ്പൂര്‍ണ പരാജയമാണ് ബിഎസ്പിക്ക് നേരിടേണ്ടി വന്നത്.