പ്രതിപക്ഷ നേതാവാകാന്‍ താത്പര്യമില്ല

Webdunia
ചൊവ്വ, 20 മെയ് 2014 (08:25 IST)
രാജ്യസഭാ പ്രതിപക്ഷ നേതാവാകാന്‍ താല്‍പര്യമില്ലെന്ന് എകെ ആന്റണി വ്യക്തമാക്കി. ആന്റണി രാജ്യസഭയിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ലോക്‌സഭയിലേയും പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. 
 
അതേ സമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെത്തുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇത്തവണ നേടിയത് വെറും 44 സീറ്റാണ്. 
 
10 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ജനവികാരം മനസ്സിലാക്കുന്നുവെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.