ജിസാറ്റ് 16-ന്റെ വിക്ഷേപണം മാറ്റിവച്ചു

വെള്ളി, 5 ഡിസം‌ബര്‍ 2014 (11:57 IST)
ഇന്ത്യയുടെ  ജിസാറ്റ് 16 ഉപഗ്രഹത്തിന്റെ വിക്ഷേപണം മാറ്റി വച്ചു. മോശം കലാവസ്ഥയെത്തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെയ്ക്കേണ്ടി വന്നതെന്ന് ഐഎസ്ആര്‍ഒ ഫേസ്ബുക്കിലൂടെ അറിയിച്ചു.
 
നേരത്തെ വെള്ളിയാഴ്ച പുലര്‍ച്ചെ 2.08 നായിരുന്നു വിക്ഷേപണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയന്‍ 5 റോക്കറ്റിന്റെ സഹായത്തോടെ ഉപഗ്രഹത്തെ ഭ്രമണപദത്തിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്.
 
ജിസാറ്റിനെക്കൂ‍ടാതെ  ഡിഐആര്‍ഇസിടിവി-14 നെയും ആരിയന്‍ 5-ഉം വിക്ഷേപിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 16.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക