ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

അഭിറാം മനോഹർ

ബുധന്‍, 21 മെയ് 2025 (14:22 IST)
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയുടെ സ്ഥാപകരിലൊരാളായ അമീര്‍ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാഹോറിലെ വീട്ടില്‍ വെച്ച് അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീര്‍ ഹംസ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അതേസമയം എങ്ങനെയാണ് അമീര്‍ ഹംസയ്ക്ക് അപകടം സംഭവിച്ചെന്നും പരിക്കേറ്റതെന്നും ഇതുവരെ വ്യക്തമല്ല. അതേസമയം വീട്ടില്‍ വെച്ച് വെടിയേറ്റാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹമുണ്ട്. അമീര്‍ ഹംസയുടേതെന്ന് പറയുന്ന ചില ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വെടിയേറ്റതാണെന്ന അഭ്യൂഹം ചില അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളികളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
 നിരോധിത ഭീകരസംഘടനയായ ലഷ്‌കറിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് അമീര്‍ ഹംസ. അമീര്‍ ഹംസ ഉള്‍പ്പെടുന്ന 17 ഭീകരവാദികള്‍ ചേര്‍ന്നായിരുന്നു ലഷ്‌കറെ തോയ്ബ സ്ഥാപിച്ചത്. ലഷ്‌കറിനായുള്ള പണം സ്വരൂപിക്കുന്നതിലും റിക്രൂട്ട്‌മെന്റിലും മറ്റ് ചര്‍ച്ചകളിലും ഇയാള്‍ സജീവമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍