ബി.ജെ.പി അധ്യക്ഷൻ അമിത്ഷായെ നരഭോജിയെന്ന് വിശേഷിപ്പിച്ച് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ബിഹാറിൽ ലാലുവും നിതീഷും ചേർന്ന് തീവ്രവാദികൾക്ക് സംരക്ഷണം നൽകുകയാണെന്ന് പത്രങ്ങളിൽ ബി.ജെ.പി പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലാലുപ്രസാദിന്റെ പ്രതികരണം. നരഭോജി അമിത്ഷായ്ക്ക് ഒടുവിൽ ഭ്രാന്തായിയെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
പ്രസ്താവനയിലൂടെ അമിത് ഷാ ബിഹാരികളെയും ബിഹാറിനെയും അപമാനിച്ചെന്നും ലാലു വിമർശിച്ചു. അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആർ. ജെ. ഡി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും അദ്ദേഹം പറഞ്ഞു.മുന്‍പ് ലാലുവിനെ കാലിത്തീറ്റ കള്ളൻ എന്ന് വിളിച്ചപ്പോള്‍ അമിത് ഷായെ ലാലു നരഭോജി എന്ന് വിളിച്ചിരുന്നു.