പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവ് രംഗത്ത്. രാജ്യം കടുത്ത ദുരന്തങ്ങള്‍ നേരിടുന്നതിന് കാരണം മോദി ശകുനം പിഴച്ച സമയത്ത് സത്യപ്രതിഞ്ജ ചെയ്‌തതുകൊണ്ടാണ്. രാജ്യത്തെ ധാന്യങ്ങളുടെ വില നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും ലാലു പറഞ്ഞു.
ആദര്‍ശ് ഗ്രാമ പദ്ധതിക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. ഈ വിഷയങ്ങളില്‍ മോദിയെ ശ്രദ്ധിക്കാന്‍ ആരും തയാറാകുന്നില്ല. ബീഹാറില്‍ കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ ജലത്തിനായി നടത്തുന്ന യാഗങ്ങള്‍ വലിയ അപകടങ്ങള്‍ വരുത്തിവെക്കാന്‍ കാരണമാകുമെന്നും ലാലു പറഞ്ഞു.
അതേസമയം, രാജ്യം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍ഡിഎ സഖ്യകക്ഷി ശിവസേന രംഗത്തെത്തി. മോദിക്ക് മറ്റ് രാജ്യങ്ങൾ സന്ദർശിക്കാൻ സമയമുണ്ട്, എന്നാൽ കഠിനമായ വരൾച്ച അനുഭവപ്പെടുന്ന മറാത്തവാദയില്‍ പോകാൻ ഉദാസീനത കാണിക്കുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ പോലും അദ്ദേഹം മെനക്കെടുന്നില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.