ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ‌നില വഷളായി, ഡൽഹി എയിംസിലേക്ക് മാറ്റും

Webdunia
ശനി, 23 ജനുവരി 2021 (15:51 IST)
കാലിത്തീറ്റ കുംഭകോണ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ആർജെ‌ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി. ആരോഗ്യനില മോശമായതിനെ തുടർന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിയുന്ന ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റും.
 
എഴുപത്തിരണ്ടുകാരനായ ലാലുവിന് രണ്ട് ദിവസമായി കടുത്ത ശ്വസനപ്രശ്‌നങ്ങൾ ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പ്രായം കൂടെ പരിഗണിച്ചാണ് ലാലുവിനെ എയിംസിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ഡോക്‌ടർമാർ പറഞ്ഞു. അതേസമയം ലാലുവിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് കുടുംബംഗങ്ങൾ റാഞ്ചി‌യിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article