പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍ വിദേശ ഇന്ത്യക്കാരനായി മാറിയെന്ന ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയ്ക്ക് പഴയ സുഹൃത്തായിരുന്ന രാം വിലാസ് പാസ്വാന്റെ മറുപടി. ലാലു കാലാവധി കഴിഞ്ഞ മരുന്നാണെന്ന് പാസ്വാന് പരിഹസിച്ചു .
റാഞ്ചിയില്‍ ഒരു പൊതുയോഗത്തിനിടെയാണ് മോഡി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി അല്ലെന്നും വിദേശ ഇന്ത്യക്കാരനായി മാറിയെന്നും ലാലു അഭിപ്രായപ്പെട്ടത് . ഇതിനു മറുപടിയായിട്ടായിരുന്നു പാസ്വാന്റെ പരാമര്‍ശം വന്നത്.