പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവിന് ഒരു ഫോണ്‍ സന്ദേശം; ചന്ദ്രാവതിന്റെ സകല ധൈര്യവും അതോടെ ചോര്‍ന്നു - ഒടുവില്‍ മാപ്പും
വെള്ളി, 3 മാര്‍ച്ച് 2017 (18:42 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടിയെടുത്തു കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ഉജ്ജയിനിലെ ആർഎസ്എസ് പ്രചാരക് പ്രമുഖ് കുന്ദൻ ചന്ദ്രാവത് പ്രസ്താവന
പിൻവലിച്ചു.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞതിൽ ഖേദമുണ്ട്. തന്റെ പ്രസംഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി അജ്ഞാത ഫോൺ സന്ദേശങ്ങള്‍ വരുന്നുണ്ട്. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് എല്ലാവരും വിളിക്കുന്നതെന്നും ചന്ദ്രാവത് പറഞ്ഞു.
കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെടുന്നതിൽ വലിയ വേദനയാണ് അനുഭവിക്കുന്നത്. ഇതിന്റെ
ഭാഗമായുണ്ടായ വൈകാരിക പ്രതികരണമാണ് ഞാന്‍ നടത്തിയത്. പറഞ്ഞതിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ചന്ദ്രാവത് കൂട്ടിച്ചേര്‍ത്തു.