കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രൊഫസര്‍ അറസ്റ്റില്‍
വ്യാഴം, 21 ജനുവരി 2016 (14:52 IST)
ഇന്ത്യയില്‍ മുന്‍നിര ഫിലിം ഇന്‍സ്റ്റിട്യൂട്ടുകളില്‍ ഒന്നായ കൊല്‍ക്കത്ത സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്യൂട്ടിനെതിരെ ലൈംഗികാരോപണം. സ്ഥാപനത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ താനെയില്‍ നിന്നും പ്രഫസര്‍ നീരജ് സഹായി അറസ്റ്റിലായി.
2014 മെയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനെ ഇന്നലെയാണ് അറസ്റ്റ് ചെയ്ത ശേഷം കൊല്‍ക്കത്തയില്‍ എത്തിച്ചത്.
കഴിഞ്ഞ മാസമാണ് വിദ്യാര്‍ത്ഥിനി അധ്യാപകനെതിരെ പരാതി ഉന്നയിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം അന്വേഷണം നടത്തിയിരുന്നു. കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡു ചെയ്യുകയും കഴിഞ്ഞ ഡിസംബര്‍ 24ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഒരു പെണ്‍കുട്ടി പരാതി ഉന്നയിച്ചതോടെ, കാമ്പസിനുള്ളില്‍ പല അധ്യാപകരില്‍ നിന്നും ഇത്തരത്തിലുള്ള മോശം പെരുമാറ്റമുണ്ടായിട്ടുണ്ട് എന്ന പരാതിയുമായി നിരവധി വിദ്യാര്‍ത്ഥിനികളാണ് രംഗത്തു വന്നിട്ടുള്ളത്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തില്‍ മൂന്ന് അധ്യാപകരെയാണ് കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തത്.