ക്ലാസില്‍ അതിക്രമിച്ച് കയറിയ യുവാവ് എട്ടാം ക്ലാസുകാരനെ ക്ലാസ് മുറിക്കുള്ളിലിട്ട് കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ വിരുദ്‌നഗര്‍ ജില്ലയിലെ പന്തല്‍ക്കുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കൊലപാതകം നടന്നത്.
വെള്ളിയാഴ്‌ച രാവിലെ ക്ലാസ് മുറിയില്‍ അതിക്രമിച്ച് കയറിയ യുവാവ് വിദ്യാര്‍ഥിയെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ അയല്‍വാസിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകത്തിനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്.