നരേന്ദ്ര ടണ്ഠന്‍ രാജി പി‌ന്‍വലിച്ചു; നാടകം ബേദിയെ മെരുക്കാന്‍?

തിങ്കള്‍, 2 ഫെബ്രുവരി 2015 (15:30 IST)
ഡല്‍ഹി ബിജെപിയില്‍ വിമത ശബ്ദമുയര്‍ത്തി കിരണ്‍ ബേദിയുടെ പ്രചാരണ ചുമതലയില്‍ നിന്ന് രാജിവെച്ച നരേന്ദ്ര ടണ്ഠന്‍ നാടകീയമായി രാജി പി‌ന്‍വലിച്ചു. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് ടണ്ഠന്‍ രാജി പി‌ ന്‍വലിച്ചത്. പാര്‍ട്ടിയിലെ വിമത നീക്കം പരസ്യമാക്കിയ നടപടിയായിരുന്നു ടണ്ഠന്റെ രാജി നാടകം.
 
ലാത്തിചാര്‍ജ് ചെയ്തവര്‍ക്ക് തങ്ങളെ നയിക്കാനുള്ള അധികാരമില്ലെന്നും കിരണ്‍ ബേദിയുടെ ആജ്ഞകള്‍ അസഹനീയമെന്നും പറഞ്ഞാണ് ടണ്ഠന്‍ രാജിവച്ചത്. കേന്ദ്ര നേതൃത്വത്തോടു പലതവണ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല എന്നും ടണ്ഠന്‍ അറിയിചച്ചിരുന്നു. ഇന്ന് രാവിലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയ രാജി നാടകം അരങ്ങേറിയത്. 
 
പാര്‍ട്ടിയില്‍ കിരണ്‍ ബേദിയോടുള്ള എതിര്‍പ്പ് മറനീക്കി പുറത്തുവന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ ഭയക്കുന്നത്. ഡല്‍ഹിയില്‍ ബിജെപിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിനു പിന്നാലെ പ്രചാരണ തന്ത്രങ്ങള്‍ വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നത് ബിജെപിയെ കുഴക്കുന്നുമുണ്ട്. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍