വിദ്യാര്‍ത്ഥികളെ ശാസിച്ചതിന് അധ്യാപകന് ക്രൂരമര്‍ദ്ധനം. ഹോസ്റ്റലില്‍ മുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥികളെ ശാസിച്ച അധ്യാപകനെയാണ് ക്രൂരമായി മര്‍ദ്ധിച്ച് അവശനാക്കിയ ശേഷം മൂക്ക് മുറിച്ച് പകതീര്‍ത്തത്.
ഹോസ്റ്റല്‍ വിഷയത്തില്‍ സ്‌കൂളിലുണ്ടായ പ്രശ്‌നം വിദ്യാര്‍ത്ഥി വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് ഇത് ചോദിക്കാനായി സ്‌കൂളിലെത്തിയ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അധ്യാപകനെ മര്‍ദ്ധിക്കുകയായിരുന്നു. ഹരിയാനയിലെ മേവാട്ട് സലഹെദിയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപകനായ ഖാലിദ് ഹുസൈനിക്കാണ് മര്‍ദ്ധനമേറ്റത്.
ഗുരുതരാവസ്ഥയിലായ അധ്യാപകനെ നല്‍ഹാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹരിയാന ടീച്ചേഴ്‌സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു. നേരത്തെ ഫിറോസ്ബപുരിലെ ഝിര്‍കയിലും സമാനമായ രീതിയില്‍ അധ്യാപകനു നേരെ ആക്രമണം നടന്നിരുന്നു.