അറിയുന്നുണ്ടോ? പെട്രോളും ഡീസലും മാത്രമല്ല മണ്ണെണ്ണയും സെഞ്ചുറി അടിച്ചു

ഞായര്‍, 3 ജൂലൈ 2022 (10:37 IST)
കേന്ദ്രസർക്കാർ മണ്ണെണ്ണയുടെ വില വീണ്ടും വർധിപ്പിച്ചു. 14 രൂപയാണ് ഇത്തവണ ഉയർത്തിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി ഉയർന്നു. അതേസമയം നിലവിലെ സ്റ്റോക്ക് തീരുന്നത് വരെ 84 രൂപയ്ക്ക് തന്നെയായിരിക്കും വിതരണം ചെയ്യുകയെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു.
 
ജൂൺ മാസം കേന്ദ്രസർക്കാർ 4 രൂപ വർദ്ധിപ്പിച്ച് മണ്ണെണ്ണവില 88 ആക്കിയിരുന്നെങ്കിലും കേരളം വില വർദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻ കടകളിൽ മണ്ണെണ്ണ ലഭിക്കുന്നത്. നിലവിലെ പ്രതിസന്ധിഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് അധികഭാരം ഒഴിവാക്കാനാണ് സംസ്ഥാനം ഈ തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍