കേരള ഹൗസ് കാന്റിനില്‍ പശുമാംസം വിളമ്പുന്നുവെന്ന് വ്യാജപരാതി നൽകിയ കേസിൽ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 11 മണിയോടെ പാട്യാല ഹൗസ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക. സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ ഇയാളെ ഡല്‍ഹി പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇന്നലെ വൈകിട്ടാണ് വിഷ്‌ണു ഗുപ്‌തയെ ഡല്‍ഹി പൊലീസ് അറസ്‌റ്റു ചെയ്‌തത്. ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള രീതിയില്‍ വ്യാജ പരാതി നല്‍കി, തെറ്റായ വാര്‍ത്തകള്‍ നല്‍കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുന്നത്.
തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി, ശേഷം വിശദമായി ചോദ്യം ചെയ്തു, തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് വൈദ്യ പരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വിഷ്ണു പറഞ്ഞു. സംഭവത്തില്‍ റെയ്ഡിനെ ചെറുതാക്കി കാണിച്ചും ന്യായീകരിച്ചുമാണ് ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മറുപടി നല്‍കിയത്.