കെജ്‌രിവാള്‍ നക്‌സലൈറ്റാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Webdunia
ചൊവ്വ, 19 മെയ് 2015 (10:14 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നക്‌സലൈറ്റാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്ന് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇതു രണ്ടാം തവണയാണു സുബ്രഹ്മണ്യന്‍ സ്വാമി കെജ്‌രിവാളിനെ നക്‌സലൈറ്റ് എന്നു വിശേഷിപ്പിക്കുന്നത്.

കെജ്‌രിവാള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈ എന്ന വാഗ്ദാനം ഇതിനൊരുദാഹരണമാണെന്നും സ്വാമി പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണു കെജ്‌രിവാളിന്‍റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.