കശ്മീര്‍ വീണ്ടും പ്രളയത്തിലേക്ക്, ഝലം നദി കരകവിഞ്ഞു

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (15:36 IST)
കശ്മീരില്‍ മൂന്നാമതും പ്രളയഭീഷണിയുയര്‍ത്തി ഝലം നദി കരകവിയുന്നു. നദിയിലെ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുന്നതിനാല്‍ ജമ്മു കശ്മീരില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നിലവിലെ സ്ഥിര്യില്‍ ജലനിരപ്പ് മിനിയും ഉയര്‍ന്നാല്‍ കശ്മീര്‍ മൂന്നാമതു പ്രളയക്കെടുതിയുടെ പിടിയിലാകും. 
 
ജമ്മു കശ്മീരിലെ കിഴക്കന്‍ മേഖലയിലും മധ്യമേഖലയിലും വെളളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഝലം നദിയുടെ കരയില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.