കശ്മീരിരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലേയില്ല: സയിദ് അലി ഷാ ഗിലാനി

ചൊവ്വ, 24 മാര്‍ച്ച് 2015 (15:40 IST)
ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന വാദവുമായി ഹുറിയത് നേതാവും വിഘടന വാദിയുമായ സയിദ് അലി ഷാ ഗിലാനി. പാക്കിസ്ഥാന്‍ ദേശീയദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പാക്ക് ഹൈക്കമ്മിഷന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഗിലാനിയുടെ പ്രതികരണം.

ഭീകരവാദത്തിന്റെ നിഴലില്‍ നിന്നുകൊണ്ട് പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്ക് തയാറല്ല എന്ന ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴായിരുന്നു കശ്മീരില്‍ ഭീകരവാദം ഇല്ല എന്നു ഗിലാനി വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ ഇന്നലെ ഡല്‍ഹിയിലെ പാക്ക് ഹൈക്കമീഷനില്‍ നടക്കുന്ന പാക്കിസ്ഥാന്‍ ദിനാഘോഷ ചടങ്ങളില്‍ പങ്കെടുത്തത് വന്‍ വിവാദമുയര്‍ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക