കശ്മീര്‍, ജാര്‍ഖണ്ട് മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ചൊവ്വ, 9 ഡിസം‌ബര്‍ 2014 (08:21 IST)
ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മു കശ്മീരില്‍ 16 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡില്‍ 17മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മൂന്ന് മന്ത്രിമാരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.

രാവിലെ 8 മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, മന്ത്രിമാരായ അന്നപൂര്‍ണ ദേവി, രാജേന്ദ്രപ്രസാദ് സിംഗ് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.

തീവ്രവാദി മാവോയിസ്റ്റ് ആക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ വെള്ളിയാഴ്ച തീവ്രവാദി ആക്രമണങ്ങള്‍ നടന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക