സര്‍വീസ് മോശമെന്നാരോപിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ട് യുവാവ്. കര്‍ണാടകയിലാണ് സംഭവം. പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ സര്‍വീസ് സംബന്ധിച്ച പരാതിയില്‍ പരിഹാരം കാണത്തതില്‍ ദേഷ്യപ്പെട്ടാണ് യുവാവ് ഷോറൂമിന് തീയിട്ടത്. സംഭവത്തില്‍ ആറ് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. 8.5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ അറിയിച്ചു.