കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 8 മരണം

സിആര്‍ രവിചന്ദ്രന്‍
ശനി, 19 മാര്‍ച്ച് 2022 (20:32 IST)
കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് വന്‍ അപകടം. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം. അപകടത്തില്‍ 8 പേര്‍ മരണപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പാവര്‍ഗഡയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അമിത ഭാരമൂലമാണ് ബസ് മറിഞ്ഞതെന്നാണ് പോലീസ് അറിയിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ ബസിലുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article