രാഹുലിന്റെ ‘ജൂംല സ്‌ട്രൈക്ക്’ പ്രയോഗം; അര്‍ഥമറിയാതെ മോദി - ഒടുവില്‍ ഉത്തരം നല്‍കിയത് ഗൂഗിള്‍

Webdunia
വെള്ളി, 20 ജൂലൈ 2018 (16:22 IST)
പാര്‍ലമെന്റില്‍ ഇന്ന് രാഹുല്‍ ഗാന്ധിയുടെ ദിവസമായിരുന്നു, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്‌ത് എതിരാ‍ളികളെ പോലും ഞെട്ടിപ്പിച്ചു. ഇരുപക്ഷത്തുമുള്ളവര്‍ കൈയടിയോടെയാണ് ഈ നിമിഷത്തെ എതിരേറ്റത്.

രാഹുലിന്റെ ഭാഗത്തു നിന്നുമുണ്ടായ നീക്കം അപ്രതീക്ഷിതമായതിനാല്‍ ആദ്യം മോദി ഒന്ന് ഞെട്ടിയെങ്കിലും തുടര്‍ന്ന് പ്രസ്‌പരം കൈ നല്‍കിയാണ് ഇരുവരും ആ നിമിഷം അവസാനിപ്പിച്ചത്. എന്നാല്‍, പ്രസംഗത്തിനിടെ രാഹുല്‍ ഉപയോഗിച്ച ഒരു വാക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പ്രസംഗത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ‘ജൂംല സ്‌ട്രൈക്ക്' എന്ന വാക്കാണ് രാഹുല്‍ ഉപയോഗിച്ചത്. ഇന്ത്യയിലെ യുവാക്കളെല്ലാം മോദിയുടെ ജൂംല സ്‌ട്രൈക്കിന്റെ ഇരകള്‍ ആണെന്നായിരുന്നു അദ്ദേഹം പ്രസംഗത്തിലൂടെ പറഞ്ഞത്.

ഇതോടെയാണ് യുവാക്കളടക്കമുള്ളവര്‍ ഈ വാക്കിന്റെ അര്‍ഥം കണ്ടെത്താന്‍ ഗൂഗിളിനെ സമീപിച്ചത്. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ വാക്കിന്റെ അര്‍ഥം തിരഞ്ഞത്. തെക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും ഈ വാക്കിന്റെ അര്‍ഥം അന്വേഷിച്ചവരുടെ കൂട്ടത്തിലുണ്ട്.

ഹിന്ദി/ ഉറുദു പ്രയോഗമാണ് ജൂംല. പാഴ്‌വാഗ്ദാനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. മോദി ജനങ്ങള്‍ക്ക് നല്‍കുന്നത് പാഴ്‌ വാഗ്ദാനങ്ങള്‍ ആണെന്നാണ് ഈ വാക്കിലൂടെ രാഹുല്‍ ലക്ഷ്യം വെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article