ഹിജാബ് വിവാദം: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ: ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (17:26 IST)
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരും. വിഷയത്തിൽ ഇന്ന് രൂക്ഷ‌മായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുമെന്ന അവസ്ഥയാണു‌ള്ളതെന്ന് വ്യക്തമാക്കി.
 
അതേസമയം ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്ന് കോടതി മറുപടി നൽകി. ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ല.എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും പ്രശ്‌നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.വാദം നാളെയും തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article