കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് യെദിയൂരപ്പ മോശമായി പെരുമാറി എന്നാണ് പൊലീസിന് ലഭിച്ച പരാതി. കഴിഞ്ഞ മാസം രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബെംഗളൂരു സദാശിവ നഗര്‍ പൊലീസാണ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസെടുത്തത്.