കർണാടക; എല്ലാ കണ്ണുകളും സുപ്രീംകോടതിയിൽ, സ്പീക്കർ കോടതിയുത്തരവ് ലംഘിച്ചെന്ന് എംഎല്‍എമാരുടെ അഭിഭാഷകൻ

വെള്ളി, 12 ജൂലൈ 2019 (12:41 IST)
കര്‍ണാകയിലെ എംഎൽഎമാരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്പീക്കര്‍ രമേഷ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 
 
സ്പീക്കർ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് എം എൽ എമാരുടെ അഭിഭാഷകനായ മുകുൾ റോഹ്തഗി വാദിച്ചു. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തഗി പറഞ്ഞു. സ്പീക്കർക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടീസ് അയക്കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. 
 
അതേസമയം, 1974-ലെ ദേഭഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ഥമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കൂ എന്നും സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍