ഗ്രൂപ്പ് സി,ഡി ക്ലാസ് ജോലികള്‍ക്ക് കര്‍ണാടക സ്വദേശികളെ മാത്രമെ നിയോഗിക്കാന്‍ പാടുള്ളുവെന്നും ബില്ലില്‍ പറയുന്നു. പ്യൂണ്‍,സ്വീപ്പര്‍ മുതലായ ജോലികളാണ് ഗ്രൂപ്പ് സി,ഡി വിഭാഗങ്ങളില്‍ ഉള്ളത്. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കച്ചവടസ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ചട്ടം ബാധകമാകും. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ സംവരണം ഏറ്റവുമധികം ബാധിക്കുക മലയാളികളെയാകും. വ്യവസായ- ഐടി നഗരമായ ബെംഗളുരുവില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. കര്‍ണാടകയ്ക്ക് പുറത്ത് നിന്നും സ്വകാര്യമേഖലയിലേക്ക് തൊഴില്‍ അന്വേഷിച്ചെത്തുന്ന യുവാക്കള്‍ക്ക് കനത്ത തിരിച്ചടിയാണിത്.