ഫലം മാറിമറിഞ്ഞേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യ സൂചനകളില്‍ നിന്ന് ലഭിക്കുന്നത്. ജെ ഡി എസ് 25 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 222 അംഗ നിയമസഭയില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രവചനങ്ങള്‍ അസാധ്യമാക്കുകയാണ് ആദ്യഫല സൂചനകള്‍. പോരാട്ടം കടുക്കുമ്പോള്‍ എച്ച് ഡി കുമാരസ്വാമിയിലേക്കാണ് ഇപ്പോള്‍ ചിത്രം നീങ്ങുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെ ഡി എസിന്‍റെ നിലപാട് നിര്‍ണായകമാകും. മുതിര്‍ന്ന നേതാക്കളില്‍ യെദ്യൂരപ്പയും ശ്രീരാമലുവും കുമാരസ്വാമിയും മുന്നിലാണ്.