കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ഫെബ്രുവരി 2025 (19:12 IST)
കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി നാലുവയസ്സുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മണ്ടിയായിലെ നാഗമംഗലയിലാണ് സംഭവം. 15 വയസുള്ള കുട്ടിയും നാലു വയസുകാരനും തമ്മില്‍ കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകനായ അഭിജിത്താണ് മരിച്ചത്.
 
കഴിഞ്ഞദിവസം വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. നാലു വയസ്സുകാരന്റെ തലയിലായിരുന്നു വെടിയേറ്റത്. കൂടാതെ കുട്ടിയുടെ അമ്മയുടെ കാലിനും വെടിയേറ്റു. ഇരുവരെയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചെങ്കിലും നാലു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തലയില്‍നിന്ന് വലിയ രീതിയില്‍ രക്തസ്രാവം ഉണ്ടായതാണ് മരണത്തിന് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article