കരിപ്പൂര്‍ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാനമന്ത്രി
കരിപ്പൂര്‍ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി റാവു. ഇത്തരം സംഭവങ്ങളെ കുട്ടിക്കളിയായി കാണാന്‍ കഴിയുന്നതല്ല. വിമാനത്താവളങ്ങളിലെ സുരക്ഷ വിഡ്‌ഢികളെപ്പോലെ കൈകാര്യം ചെയ്യുന്ന അവസ്‌ഥ ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.