കനിമൊഴിക്കെതിരേയുള്ള ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

തിങ്കള്‍, 10 നവം‌ബര്‍ 2014 (20:12 IST)
2ജി സ്പെക്ട്രം കേസില്‍ വിചാരണ നേരിടുന്ന ഡിഎംകെ എം പി കനിമൊഴിക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വാറണ്ട് റദ്ദാക്കാന്‍ തിങ്കളാഴ്ച പ്രത്യേക കോടതി ഉത്തരവിട്ടു. വിചാരണ സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് കനിമൊഴിക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

പ്രത്യേക സിബിഐ കോടതി ജഡ്ജി ഒപി സെയിനിയാണ്  കനിമൊഴിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഡിസംബര്‍ പത്തെന്പതിന് മുന്പ് കനിമൊഴി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നായിരുന്നു വാറണ്ട്.  പിന്നീട് കോടതിക്ക് മുന്പാകെ ഹാജരായ കനിമൊഴിയുടെ അഭിഭാഷകന്‍ മാപ്പ് അപേക്ഷ നല്‍കിയതോടെയാണ് വാറണ്ട് റദ്ദാക്കിയത്.

കേസില്‍ അന്തിമവാദം കേള്‍ക്കുന്നത്  ഡിസംബര്‍ പത്തന്പതിലേക്ക് മാറ്റി. ഇന്നു മുതല്‍ അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ് ദിവസം  അറിയിച്ചിരുന്നത്. കോടതിയിലുണ്ടായിരുന്ന എ രാജയും, അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍കെ ചന്ദോലിയയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹൂര, സ്വാന്‍ ടെലികോം കന്പനിയുടെ പ്രതിനിധികളായ ഷാഹിദ് ബാല്‍വ, വിനോദ് ഗൊയങ്ക എന്നിവര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് അഭിഭാഷകര്‍ മുഖാന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക