ആഗ്രഹിച്ചത് നേടാൻ ഏതറ്റം വരെ പോകാനും അവർക്ക് മടിയില്ല, ഹൃത്വിക് നിരപരാധി; കങ്കണക്കെതിരെ മുൻ കാമുകൻ സുമൻ

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (15:41 IST)
കങ്കണ- ഹൃത്വിക് പ്രണയവിവാദം ചൂട് പിടിച്ച് മുന്നേറികൊണ്ടിരിക്കെ പുതിയ മുഖം നൽകി നടിയുടെ മുൻ കാമുകൻ അധ്യായൻ സുമൻ രംഗത്ത്. വിവാദ വാർത്തയിൽ ഹൃത്വിക് നിരപരാധിയാണ്. ആഗ്രഹിച്ച  കാര്യം എന്തുതന്നെയായാലും അത് സ്വന്തമാക്കുവാൻ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ആളാണ് കങ്കണയെന്ന് സുമൻ വ്യക്തമാക്കി. കൈറ്റിന്റെ ഷൂട്ടിങ് സമയം മുതലാണ് കങ്കണ ഹൃത്വിക്കിനെ നോട്ടമിട്ട് തുടങ്ങിയതെന്നും സുമൻ പറഞ്ഞു.
 
കങ്കണയെ സഹിക്കാൻ ബുദ്ധിമുട്ടാണ്. അഞ്ചു കൊല്ലം ഞങ്ങൾ പ്രേമിച്ചു, ഒരിക്കൽ പരസ്യമായി അവളെന്റെ കരണത്തടിച്ചു. പലപ്പോഴും അവരുടെ സ്വഭാവം എന്നെ വേദനിപ്പിച്ചിട്ടുണ്ട്. കങ്കണ അവകാശപ്പെടുന്നതുപോലൊരു ബന്ധം ഹൃത്വികുമായി ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം മാന്യനായ വ്യക്തിയാണ് എന്നും സുമൻ കൂട്ടിച്ചേർത്തു.
 
കങ്കണ- ഹൃത്വിക് പ്രണയവിവാദ വാർത്തയ്ക്ക് പുതിയ രസങ്ങൾ ചേർന്നിരിക്കുകയാണ്. ഏതായാലും പാപ്പരാസികൾക്ക് ആഘോഷിക്കാൻ ഒരു വാർത്ത കിട്ടിയിരിക്കുകയാണ്. ബോളിവുഡ് കാത്തിരിക്കുകയാണ് ഇരുവരുടേയും അടുത്ത വാർത്തക്കായി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article