കങ്കണയ്ക്ക് തകര്‍പ്പന്‍ ജയം; അഭിനയ ജീവിതം അവസാനിപ്പിച്ചോയെന്ന് ചോദ്യം!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 ജൂണ്‍ 2024 (19:56 IST)
ബോളിവുഡ് താരത്തില്‍ നിന്ന് ബിജെപി നേതാവിലേക്കുള്ള പരിവര്‍ത്തനത്തില്‍ കങ്കണ റണൗട്ടിന് നേട്ടം. 72000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണ്ഡി മണ്ഡലത്തില്‍ നിന്ന് കങ്കണ വിജയ്ച്ചത്. കോണ്‍ഗ്രസും ബിജെപിയും മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. ഹിമാചല്‍ പ്രദേശില്‍ ആറുതവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങിന്റെ മകനായ വിക്രമാദിത്യ സിങിനെയാണ് കങ്കണ തോല്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു മാണ്ഡി.
 
72088 വോട്ടുകള്‍ക്കാണ് കങ്കണ വിക്രമാദിത്യയെ പരാജയപ്പെടുത്തിയത്. അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കങ്കണ സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. നേരത്തേ ഒരു അഭിമുഖത്തില്‍ ഇത്തരത്തില്‍ ഒരു ചോദ്യം വന്നപ്പോള്‍ കങ്കണ നല്‍കിയ മറുപടി അതെയെന്നായിരുന്നു. ഹിമാചല്‍ പ്രദേശില്‍ നാലു ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. നാലിലും ബിജെപിയുടെ മുന്നേറ്റമാണ് കണ്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍