പുണൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന കനയ്യ കുമാറിനെ അടുത്തിരുന്ന വ്യക്തി അപ്രതീക്ഷിതമായി യാതോരു പ്രകോപനവും കൂടാതെ അദ്ദേഹത്തിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നു. കൂടെ യാത്ര ചെയ്തവര്‍ തക്ക സമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ അപകടമൊന്നും ഉണ്ടായില്ല. വിമാന അധികൃതര്‍ ആക്രമിയെ പൊലീസില്‍ ഏല്‍പ്പിച്ചു.
കനയ്യകുമാറിനെതിരെ മുന്‍പും ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കനയ്യ സഞ്ചരിച്ച കാറിനു നേരെ ആക്രമിക്കുകയും പ്രസംഗത്തിനിടെ ചെരുപ്പെറിയുകയും ചെയ്തിരുന്നു. പല പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കനയ്യ കുമാര്‍ സംസാരിച്ചിരുന്നു. ഇതിനെക്കൂടാതെ കനയ്യയ്ക്ക് വധഭീക്ഷണിയും ഉയര്‍ന്നിരുന്നു.